Tuesday, August 13, 2013

വിമോചനം. ആത്മകഥ.

ഈ നാല് ചുവരുകൾ തരുന്നൊരു വിമോചനമുണ്ട്.
എനിക്ക് ഞാനാകാനുള്ള സ്വാതന്ത്ര്യം.
അഭിനയഭാഗം ഇല്ലാത്ത നാടകത്തിൽ നിന്നോടിയൊളിക്കാൻ,
ഉപേക്ഷ തോന്നുമ്പോൾ സ്വയം മറക്കാൻ.
ഈ നാല് ചുവരുകൾ തരുന്നൊരു വിമോചനമുണ്ട്.

എന്റെ നാല് ചുവരുകൾക്കും പറയാൻ കഥകൾ ഉണ്ട്.
രണ്ടു വസന്തങ്ങൾ മാർക്സും നെഗ്രിയും നിറഞ്ഞു നിന്നതും,
പിന്നെയെപ്പോഴോ അവർ പിണങ്ങിയപ്പോൾ
ഇവിടെ ചുള്ളിക്കാടും കാട്ടാക്കടയും അടക്കി ഭരിച്ചതും.

ഹോവാർഡ് റോർകിനെയും ജാക്ക് ലണ്ടനെയും
ഭര്തൃഹരിയെയും വൈരാഗ്യ ശതകത്തെയും
ആരാധിച്ചതും ഇവിടുന്നു തന്നെ.

കൃഷ്ണനായതും രുദ്രനായതും
ഗംഗയെ പറ്റി പാടിയതും
ഈ നാല് ചുവരുകൾക്കുള്ളിൽ വെച്ചാണ്.

കനാബിയുടെ പുകച്ചുരുളുകൾക്ക് ഒരു ഹേമന്തം.
ഒമർ ഖയ്യാമിനെ അറിയാൻ ശ്രമിച്ചൊരു ശരത്കാലം.
ഗ്രീഷ്മത്തിൽ നീല കടലാസുകളെ പ്രണയിച്ചത്.
എല്ലാം ഈ നാല് ചുവരുകൾക്കുള്ളിൽ.

എന്റെ നാല് ചുവരുകൾക്ക് പറയാൻ കഥകൾ ഒരുപാടുണ്ട്.
നാല് ചുവരുകൾക്കുള്ളിൽ മാത്രം കിട്ടുന്നൊരു വിമോചനം ഉണ്ട്.

Sunday, August 11, 2013

രണ്ടു നിമിഷത്തെ ഭ്രാന്ത്‌.

I wonder when you will read this.
I write this to let you know that I have loved you, in this moment, wherever you are.

I don't know when we will meet, but I have been waiting for you since a long time.

I wonder when I will know that it is you.
I wonder when you will know that it is me.

എങ്കിലും ഇന്ന് രാത്രി ഞാൻ നിന്നെ പ്രണയിക്കട്ടെ, നമുക്കിടയിലേ മൌനം ഉടയുന്ന രാത്രികളെ കുറിച്ചോർത്ത്.

But tonight I love you, deliberately. With every passing moment, I love you.
Without knowing you, without seeing you.

I'm waiting for you. I'm waiting for that moment of truth, of meeting your eyes and knowing that I'm here for a reason.

ഭദ്രക്ക് ഇടക്ക് എഴുതുന്ന കത്ത് പോലെ, ഇതൊരു രണ്ടു നിമിഷത്തെ ഭ്രാന്താണ്.

Tuesday, August 6, 2013

The Homecoming

I'm the cry, stifled through practice,
The smothered suffocation.
I'm the epilogue,
taking my last steps.
Too fragile a path to walk anymore.
I want to scream, I want to lie down.
Its a dreamless sleep I crave for.

I'm the hallucinations, the memories that never existed.
Its a different world that lights up my closed eyes.
The eyes bore onto me from behind the walls,
I'm afraid.
I want to scream, I want to lie down.
Its a dreamless sleep I crave for.

I'm the darkness, The scary disguise of day,
The fading conscious, going home.
I'm the pen, furiously scratching,
I need to stop, my time runs out.
Hades, take me, embrace me, make love to me.
Let this horrendous darkness take me.

Friday, August 2, 2013

Singin' in the rain


കാലത്തിന്റെയും കർമത്തിൻറെയും താളുകൾ മറിക്കുമ്പോൾ, ദ്രവിച്ചു കിടക്കുന്നോർമകൾ.

എന്തൊരു രസമാണ് നൊസ്റ്റാൾജിയ.

മദ്യത്തിന്റെ ചുവയും ഗസലിന്റെ ഗന്ധവും,നിന്റെ ചുണ്ടിന്റെ സ്വാദുമെല്ലം, ഇന്ന് ദ്രവിച്ചു കിടക്കുന്നോർമകൾ.

എങ്കിലും ഇന്ന് മഴ പെയ്തപ്പോൾ, ലഹരിയെ പുണർന്നപ്പോൾ, ജബ് ദീപ് ജലേ ആനാ... എന്ന് പാടിപ്പോയി.
പണ്ടൊരിക്കൽ നിന്നെ കുറിച്ചോർത്ത് പാടിയതെല്ലാം ഓർത്തുപോയി.

എന്തൊരു രസമാണ് നൊസ്റ്റാൾജിയ.

Every rain brings with it old memories. What is easier than succumbing to that temptation of nostalgia? What is more beautiful than accepting the pure beauty of remembrance? Maybe it will rain tomorrow, again. Maybe I'll be out there, singing of you.

"Lete hain vida ik dooje se
Kehte hain chale aana...
Jab deep jale aana
Jab shaam dhale aana..."


Picture courtesy : Radosław Kaźmierczak

If you want to meet me. :)