Wednesday, July 3, 2013

വിപ്ലവത്തിൻറെ ഓർമകൾ


 


ദ്വൈമുഖികളെ ഇതിലെ,
കപടവേഷധാരികളെ ഇങ്ങോട്ട്.
നിങ്ങൾക്ക് ഗുണദോഷ നിരൂപണം ചെയ്യാൻ ഞാനിതാ.

കൊത്തിപ്പറിക്കാൻ വെമ്പുന്ന കഴുകന്മാരെ
ഇവിടെ. ഇതിലെ. ഇങ്ങോട്ട്.




എന്റെ മഷിതണ്ടും അതിൻറെ മുലക്കുപ്പിയും ഇതാ.
ഞാൻ എഴുതിയതും എഴുതാൻ ഉള്ളതുമായ കടലാസുകൾ ഇതാ.
കുറ്റങ്ങൾ കണ്ട് പിടിച്ച് പിച്ചിചീന്തിക്കൊൾക.
നിങ്ങൾക്ക് വധിക്കാൻ ഞാനിതാ.


കൊല്ലാൻ കഴിയില്ല പക്ഷെ,
എന്റെ വാക്കുകൾ കൊളുത്തി വിട്ട ചിന്താധ്വനികളെ.
അന്ധരാക്കാൻ കഴിയില്ല
ഞാൻ തീ കോരിയിട്ട ഹൃദയങ്ങളെ .




എങ്കിലും
ശ്രമിക്കണം നിങ്ങൾ.
കാരണം
ഞാനും ശ്രമിക്കും.

Monday, July 1, 2013

പല്ലുകൾ മരിച്ച് പോവുമോ?


അമ്മമ്മ ചിരിച്ചപ്പോൾ പല്ലിന്റെ ഇടയിൽ രണ്ടെണ്ണം കാണുന്നില്ല.
ചോദിച്ചപ്പോൾ പറഞ്ഞു അവർ മരിച്ചു പോയെന്നു.
 
ചോദ്യങ്ങൾ നിറഞ്ഞ പാവം കുട്ടിയുടെ മനസ്സിലേക്ക് പുതിയൊരു ചോദ്യം കൂടി.

കുറേ കഴിഞ്ഞാൽ കുട്ടി വലുതാവും. വേറൊരു കുട്ടിയുടെ അമ്മൂമ്മയാകും.
എന്നിട്ടോ? ആ കുട്ടിയുടെ മനസ്സിലേക്കും ഒരു ചോദ്യം വെച്ച് കൊടുക്കും.

പല്ലുകൾ മരിച്ച് പോവുമോ?                               

For, by and of : ഉള്ളിലെ കുട്ടി.

ഉരുളുന്ന ഉരുണ്ട ഭൂമിയിൽ
ഉരുണ്ട ചക്രത്തിന്മേൽ
ഉരുളുന്ന ട്രെയിൻ .

ഉരുളുന്ന ട്രെയിനിൽ
ഉറക്കം കിട്ടാതെ
ഞാനും ഉരുളുന്നു.

If you want to meet me. :)