Tuesday, July 10, 2012

അമ്മ മലയാളം.

കുഞ്ഞുണ്ണി പറഞ്ഞാറിഞ്ഞത്,
എന്റെ മലയാളം,
അത് ഇക്കണ്ട അമ്പത്താറക്ഷരമല്ലെടോ...
അമ്പത്തൊന്നക്ഷരവുമല്ല,
അമ്മയെന്ന രണ്ടാക്ഷരമാണെടോ മലയാളം.

കീറ്സിനും ബ്രോന്റെമാര്‍ക്കും ഈണം കൊടുത്തപ്പോള്‍,
സദസ്സിന്റെ കയ്യടിയില്‍ ഞാന്‍ മറന്നു പോയെടോ,
ഓമനത്തിങ്കള്‍ ജോണി ജോണിക്ക് വഴി മാറിയപ്പോള്‍,
എന്റെ അമ്മയെ ഞാന്‍ മറന്നു പോയെടോ...

ഇന്ന് ഞാന്‍ ഓര്‍മിച് തുടങ്ങുകയാണ്...
അമ്മയെയും അമ്പത്താറക്ഷരങ്ങളെയും, 
ഇത് രണ്ടാമൂഴമാണ്,
ഉദിച്ചുയരുന്നത് മലയാളത്തിന്റെ സൂര്യനകട്ടെ, 
ഞാന്‍ ഉണരുന്നത് ഇനി അമ്മയുടെ മടിത്തട്ടിലാകട്ടെ...

മഴയും വെയിലും.

ഇന്നലെ മഴയായിരുന്നു. 
ഇന്നത്തെ വെയില്‍ 
ഇന്നലത്തെ മഴക്കൊരു 
ചരമഗീതം..

ഒരു കുട്ടി കവിത. കുട്ടികള്‍ക്കുള്ളത്.

നിളയിലൊരിലയില്‍ അറുപതുറുമ്പ്,

മഴ പെയ്തപ്പോള്‍ മിച്ചം അറുപതിലിരുപത്,

ഇരുപതിലൊരുപകുതി ഇലയിലൊതുങ്ങി,

മറുപകുതി നിളയിലൊഴുകിയൊടുങ്ങി.

If you want to meet me. :)