ഇവിടെയൊരു റോസാപ്പൂ ഇതളുകള്‍ ദ്രവിച്ച്,
കാലത്തിന്റെ അനിഷ്ടങ്ങളെ പഴിച്ച്,
എന്റെ പഴകിയ പ്രണയത്തിന്റെ ലേഖനത്തിന്‍ ചുവട്ടില്‍,
ഇനിയും മോക്ഷം കിട്ടാതെ അങ്ങനെ...
ഒരു ഹീറോ പേന,
നിബ്ബ് ഒടിഞ്ഞു തൂങ്ങി,
മഷി ഒഴിഞ്ഞു പോയി,
സുന്ദരമായ സ്വര്‍ണ തട്ടമിട്ട്,
എന്റെ മേശയില്‍ അലങ്കാരത്തിനു മാത്രമായി അങ്ങനെ....
മറ്റൊരു ജന്മത്തില്‍ ഈ ഹതഭാഗ്യര്‍ കണ്ടിരുന്നെങ്കില്‍,
അവര്‍ പ്രണയിക്കുമായിരുന്നു.
ഇത് അവരുടെ ജന്മമല്ല,
പ്രണയമില്ലാതെ,
മേശയുടെ വലിപ്പിനുള്ളില്‍ റോസും,
മേശക്ക് മുകളില്‍, അലങ്കരപ്പെട്ടിയില്‍ ആ പേനയും.
ജീവിതം. സുന്ദരം. വികൃതം.
മേശയുടെ വലിപ്പിനുള്ളില്‍ റോസും,
മേശക്ക് മുകളില്‍, അലങ്കരപ്പെട്ടിയില്‍ ആ പേനയും.
ജീവിതം. സുന്ദരം. വികൃതം.

No comments:
Post a Comment