Friday, September 20, 2013

ഇനി സ്വസ്ഥം.


വേദനയില്ല. ആവലാതികളും ഇല്ല.
നഷ്ടങ്ങളുടെ ജ്വലകളെല്ലാം അണഞ്ഞു തുടങ്ങി.
ചിതയിലെല്ലാ പരാതികളും എരിഞ്ഞ് ഒടുങ്ങി.

ഓർമിക്കുവാൻ ഇനിയൊരോർമക്കുമപ്പുറം കവിതകൾ മാത്രം.


തിരിഞ്ഞു നോട്ടങ്ങളില്ല, ഓർത്തു പാടുകയുമില്ല.
കടലാസുകൾ ചിതലരിക്കും വരെ അവ ഉറങ്ങട്ടെ.
പിന്നെ മരിക്കട്ടെ.

No comments:

Post a Comment

If you want to meet me. :)