Tuesday, June 25, 2013
ഉദ്യാനത്തിന്റെ രാജകുമാരി
ഓഹ്! മൊട്ടു വിരിഞ്ഞു!
മുല്ലയുടെ ആദ്യത്തെ മൊട്ടു വിരിഞ്ഞു!
തെച്ചിപ്പൂക്കൾ ഇടതിങ്ങിയ എന്റെ ഉദ്യാനത്തിൽ
ഇന്നൊരു കുരുന്നു മൊട്ടു പിറന്നു.
അതിസുന്ദരി!
അതിയോഗ്യവതി!
അവളെ ഞാൻ മല്ലിക എന്ന് വിളിക്കും.
വെളുത്ത് സുഗന്ധമുള്ള അവളെ കാണാൻ
ഇന്ന് വിരുന്നുകാർ ഉണ്ടാകും.
അവളുടെ ഇതളുകളെ തഴുകാൻ
പടിഞ്ഞാറൻ കാറ്റ് വരും.
അവൾ കണ്ണ് തുറക്കുന്നത് കാണാൻ
മഴമേഘങ്ങൾ വരും.
ഓഹ്! എന്റെ ആരാമത്തിന്റെ രാജകുമാരി
ഇന്ന് ജനിച്ചിരിക്കുന്നു!
2 comments:
ഭദ്ര
June 27, 2013 at 3:13 AM
സർവ ഭാവുകങ്ങളും നേരുന്നു
Reply
Delete
Replies
Reply
Gopikrishnan Rajendran
June 28, 2013 at 12:08 AM
ഭാവുകങ്ങൾക്ക് മറുപടിയായി അവൾ ഒരിക്കൽ കൂടി പൂക്കാം എന്ന് പറഞ്ഞു. :)
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
If you want to meet me. :)
Gopikrishnan Nair
|
Create Your Badge
സർവ ഭാവുകങ്ങളും നേരുന്നു
ReplyDeleteഭാവുകങ്ങൾക്ക് മറുപടിയായി അവൾ ഒരിക്കൽ കൂടി പൂക്കാം എന്ന് പറഞ്ഞു. :)
ReplyDelete